കുമ്പള: കുമ്പള സ്‌കൂളില്‍ കലോത്സവം അലങ്കോലപ്പെട്ടതിനെക്കുറിച്ചു പി ടി എ ചര്‍ച്ച നടത്തിക്കൊണ്ടിരുന്ന ഹാളില്‍ ഇരച്ചു കയറി നിലയുറപ്പിച്ച എം എസ് എഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവങ്ങളില്‍ പ്രതിഷേധിച്ചു എം എസ് എഫും എസ് എഫ് ഐയും പ്രകടനം നടത്തി. സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി കൊണ്ടിരിക്കുന്നു. സ്‌കൂളില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം പി ടി എ യോഗം പിരിഞ്ഞു. തീരുമാനമെടുക്കാതെയാണ് യോഗം പിരിഞ്ഞതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ കലോത്സവം നടത്താനും അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചാണ് യോഗം പിരിഞ്ഞതെന്നു മറുവിഭാഗം പറയുന്നുണ്ട്.

സ്‌കൂള്‍ സംഭവ വികാസങ്ങളില്‍ ബി ജെ പി പഞ്ചായത്ത് കമ്മിറ്റി ഉത്കണ്ഠ പ്രകടിപ്പിച്ചു. സ്‌കൂള്‍ അന്തരീക്ഷം സമാധാനപരമാക്കണമെന്നു അവര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
