കാസര്‍കോട്: 14 കാരി നാലരമാസം ഗര്‍ഭിണിയായ സംഭവത്തിൽ പോക്സോ പ്രകാരം അറസ്റ്റിലായ പിതാവിനെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനും കർണ്ണാടക , കുടക്സ്വദേശിയുമായ
45 കാരനെയാണ് റിമാന്റ് ചെയ്തത്. കല്ലുകെട്ടു ജോലിക്കാരനായിരുന്നു.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിക്ക് കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. വിവരം ആശുപത്രി അധികൃതർ ഹൊസ്ദുർഗ് പൊലീസിനെ അറിയിച്ചു. തുടർന്ന് പോക്സോ പ്രകാരമാണ് പ്രതിയെ പിടികൂടിയത്.
മംഗ്ളൂരുവിലെ ആശുപതിയിലെ പരിശോധനയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ച്ച പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
