കാല്‍വിരലില്‍ 10 മിനിറ്റ്; ലോക റെക്കോഡ് നേടിയ കൂട്‌ലുവിലെ ആഷിതക്ക് എസ് എന്‍ ഡി പി അനുമോദനം

കാസര്‍കോട്: കാല്‍വിരലില്‍ 10.11 മിനിറ്റ് നിന്നു ലോക റെക്കോഡ് നേടിയ കാസര്‍കോട് കൂഡ്‌ലുവിലെ ആഷിതയെ എസ് എന്‍ ഡി പി ആദരിച്ചു. കൂട്‌ലുവിലെ അജിത് കുമാര്‍ -ജയശ്രീ ദമ്പതികളുടെ മകളാണ് ആഷിത. ഐ എസ് ഒ സര്‍ട്ടിഫൈഡ് ഓര്‍ഗനൈസേഷനായ കലാം എന്ന സംഘടനയാണ് ഈ കായിക വിനോദത്തിനു ലോക റെക്കോഡ് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ, എന്‍ എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട എന്നിവര്‍ വീട്ടിലെത്തി പൊന്നാട അണിയിച്ചു. സംഘടനാ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page