സിനിമ കണ്ട് അലറി വിളിച്ച് യുവാവ്, നിലത്ത് വീണ് ഉരുണ്ടും തൊഴുതും കരച്ചില്‍; കാന്താര ചാപ്റ്റർ 1 തീയറ്ററിൽ എത്തിയപ്പോൾ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘കാന്താര ചാപ്റ്റർ 1’ തിയറ്ററുകളിൽ എത്തി. ആദ്യ ദിനം തന്നെ ചിത്രം ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കും എന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. നായികയായി എത്തിയ രുക്മിണി വസന്തും മികച്ച പ്രകടനം കാഴ്ചവച്ചു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനിടെ കാന്താര സിനിമ കഴിഞ്ഞ ഉടനെ സിനിമ കണ്ട് അലറി വിളിച്ച് നടക്കുന്ന യുവാവിന്‍റെ വിഡിയോ വൈറൽ ആണ്. തിയറ്ററില്‍ സിനിമ കഴിഞ്ഞയുടന്‍ ഇയാള്‍ പുറത്തേയ്ക്ക് ഇറങ്ങി സിനിമയിലെ നായകന്‍ കാണിക്കുന്നതുപോലെ അലറി വിളിച്ച് ഓടുകയായിരുന്നു. നിലത്ത് വീണ് ഉരുണ്ടും തൊഴുതും കരയുന്നതും കാണാം. ഏറെ നേരത്തെ പ്രകടനത്തിന് ശേഷം ഇയാളെ തിയറ്ററിലെ ജീവനക്കാര്‍ എത്തി പിടിച്ചു മാറ്റുകയായിരുന്നു. തനിക്ക് കാന്താര കയറിയെന്ന് പറഞ്ഞായിരുന്നു ഇയാളുടെ പ്രകടനം. മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികൻ അയാളുടെ അകത്ത് കയറിയതാണോ എന്നും സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത ക്ലൈമാക്സ് ആണെന്ന് പ്രേക്ഷകർ പറയുന്നു.ചിത്രത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നത് ക്ലൈമാക്സ് ആണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തിന്റെ വിഎഫ്എക്സ് വർക്കിനും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണവും വലിയ പ്രശംസകളാണ് നേടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഹരിതകര്‍മ്മസേനയിലും തട്ടിപ്പ്: 40000 രൂപ യൂസര്‍ഫീസ് ബാങ്കിലടച്ചപ്പോള്‍ 4000രൂപ; പഞ്ചായത്ത് ഓഫീസിനു നല്‍കിയ ബാങ്ക് രസീത് കൗണ്ടര്‍ ഫോയിലില്‍ 40,000 രൂപയെന്ന് തിരുത്ത്: മഹിളാ അസോസിയേഷന്‍ വില്ലേജ് പ്രസിഡന്റുള്‍പ്പെടെ രണ്ടുപേരെ ജോലിയില്‍ നിന്നു മാറ്റി നിറുത്തി; ഓഡിറ്റിംഗ് തകൃതിയില്‍
മഞ്ചേശ്വരം, കടമ്പാറില്‍ യുവ അധ്യാപികയും ഭര്‍ത്താവും ജീവനൊടുക്കിയത് എന്തിന്? ; അധ്യാപികയെ സ്‌കൂട്ടറില്‍ എത്തി മര്‍ദ്ദിച്ച സ്ത്രീകള്‍ ആര്?, സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

You cannot copy content of this page