ചെന്നൈ: ശബരിമലയിലേക്കുള്ള വാതിലെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ച കവാടം ചെന്നൈയിലും പ്രദര്‍ശനത്തിനു വെച്ചതായി വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതായി തെളിഞ്ഞിരുന്നു. ചടങ്ങില്‍ നടന്‍ ജയറാം പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചത്. 2019 ലാണ് സംഭവം നടന്നത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നാണ് ജയറാം പറയുന്നത്. തന്റെ വീട്ടില്‍ അല്ല ദൃശ്യങ്ങളില്‍ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം ഒരു മാധ്യമത്തിനോട് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശബരിമലയില്‍ വച്ചു കണ്ടുള്ള പരിചയമാണ്. ശബരിമലയിലെ വാതില്‍ എന്നാണ് പറഞ്ഞാണ് ക്ഷണിച്ചത്. അമ്പത്തൂരിലെ ഫാക്ടറിയില്‍ ആയിരുന്നു ചടങ്ങിലേക്ക് വീരമണിയെ ക്ഷണിച്ചത് താന്‍ ആണെന്നും ജയറാം സമ്മതിച്ചു. പണപ്പിരിവ് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അങ്ങനെയുള്ള കാര്യങ്ങള്‍ അറിവില്ലെന്നും ജയറാം പറഞ്ഞു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു. അതിനിടെ ശബരിമല സ്വര്‍ണപ്പാളിയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ബ്ലയ്ഡ് പലിശക്ക് പണം നല്‍കി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുന്‍ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടനിലക്കാരന്‍.
