ബംഗളൂരു : പ്രശസ്ത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് (97) അന്തരിച്ചു . ബംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. അമ്പതു വർഷത്തോളം ഇന്ത്യയിലും വിദേശത്തും മാധ്യമ രംഗത്ത് സജീവമായിരുന്നു.
ഭാര്യ: അമ്മു ജോർജ്. മക്കൾ: ജിത്ത് തയ്യിൽ , ഷേബ .സംസ്കാരം: ഞായറാഴ്ച ബംഗളൂരുവിൽ .1950-ൽ ഫ്രീ പ്രസ് ജേർണലിലൂടെയാണ് ജോർജ് പത്രപ്രവർത്തക ജീവിതം ആരംഭിച്ചത്. പിന്നീട് മറ്റു പല പത്രങ്ങളിലും പ്രവർത്തിച്ചു. ഏഷ്യ വീക്കിൻ്റെ സ്ഥാപക പത്രാധിപരായിരുന്നു. സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചു. പട്നയിൽ സെർച്ച് ലൈറ്റ് എഡിറ്ററായിരിക്കെ ജയിൽ വാസമനുഭവിക്കേണ്ടി വന്നു. വി.കെ. കൃഷ്ണമേനോൻ, എം.എസ്. സുബ്ബലക്ഷ്മി, നർഗീസ് , തുടങ്ങിയ വരുടെ ജീവ ചരിത്രം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് ,മലയാളം ഭാഷകളിൽ 20 ഗ്രന്ഥങ്ങൾ രചിച്ചു. 2011 ൽ പത്മഭൂഷൺ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മറ്റു നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
