കാസര്‍കോട്: പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ വിരോധത്തിലാണെന്നു പറയുന്നു, ബൈക്കു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ഷേണി, പജ്ജന, പുല്ലാട്ട് ഹൗസിലെ അജീഷ് ജോസഫി(33)ന്റെ പരാതിയില്‍ ജയന്ത, വസന്ത, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ഓണിബാഗിലുവിലാണ് സംഭവം. അനീഷ് ജോസഫും സുഹൃത്ത് ഗണേഷും ബൈക്കില്‍ സഞ്ചരിക്കുയായിരുന്നു. ഇതിനിടയില്‍ സ്‌കൂട്ടികളില്‍ എത്തിയ നാലുപേര്‍ തടഞ്ഞു നിര്‍ത്തുകയും ഗണേഷിനെ ആക്രമിക്കുകയും ചെയ്‌തെന്നു പരാതിയില്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചപ്പോള്‍ അനീഷ് ജോസഫിനെയും ആക്രമിക്കുകയായിരുന്നുവെന്നു കേസില്‍ പറയുന്നു.
