ശബരിമലയിലേക്കുള്ള വാതിലെന്ന പേരില്‍ ചെന്നൈയില്‍ പ്രദര്‍ശനം; നടന്‍ ജയറാമും ചടങ്ങില്‍ പങ്കെടുത്തു
ചെന്നൈ: ശബരിമലയിലേക്കുള്ള വാതിലെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ച കവാടം ചെന്നൈയിലും പ്രദര്‍ശനത്തിനു വെച്ചതായി വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചതായി തെളിഞ്ഞിരുന്നു. ചടങ്ങില്‍ നടന്‍ ജയറാം പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമല അയ്യപ്പന്റെ നടയും കട്ടിളപ്പടിയുമെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വാതില്‍ ചെന്നൈയില്‍ പ്രദര്‍ശിപ്പിച്ചത്. 2019 ലാണ് സംഭവം നടന്നത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ വന്നതെന്നാണ് ജയറാം പറയുന്നത്. തന്റെ വീട്ടില്‍ അല്ല ദൃശ്യങ്ങളില്‍ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ …