പി പി ചെറിയാൻ
വാഷിംഗ്ടൺ ഡിസി : മഹാത്മാ ഗാന്ധി ജന്മ ജയന്തി അമേരിക്കയിൽ ആഘോഷിച്ചു.അംബാസഡർ വിനയ് ക്വാട്ര, എംബസി ഉദ്യോഗസ്ഥരോടൊപ്പം മഹാത്മാഗാന്ധിയുടെ ഛാ യാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധിജിയുടെ ജീവതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള, ഗാന്ധി മെമ്മോറിയൽ സെന്ററിന്റെ ഡയറക്ടർ കരുണ “ഗാന്ധിജിയുടെ ജീവിതവും സന്ദേശവും” എന്നവിഷയത്തിൽ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായ യുവ ഇന്ത്യൻ കലാകാരന്മാരായ അനുഷ മഞ്ജുനാഥും വസുന്ധര റാതുരിയും സംഗീതർച്ചന നടത്തി.