പട്ന: എന്‍എസ്ജി മുന്‍ കമാന്‍ഡോ മയക്കുമരുന്ന് കേസില്‍ പിടിയില്‍. സിക്കാര്‍ നിവാസിയായ ബജ്റംഗ് സിംഗ് എന്നയാളാണ് രാജസ്ഥാനില്‍ അറസ്റ്റിലായത്. രാജസ്ഥാനിലെ ചുരുവില്‍ വെച്ച് 200 കിലോ കഞ്ചാവുമായാണ് ബജ്റംഗ് സിംഗ് പിടിയിലായത്. തെലങ്കാനയില്‍ നിന്നും ഒഡീഷയില്‍ നിന്നും കടത്തിയതാണെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇയാള്‍ പങ്കെടുത്ത് ആദരവ് നേടിയിരുന്നു. കഞ്ചാവ് കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണിയാള്‍. ബുധനാഴ്ച രാത്രി ചുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെലങ്കാനയില്‍ നിന്നും ഒഡീഷയില്‍ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതില്‍ റാക്കറ്റിലെ പ്രദാനിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ എടിഎസിന്റെയും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സിന്റെയും നേതൃത്വത്തില്‍ ‘ഓപ്പറേഷന്‍ ഗഞ്ജനി’ എന്ന പേരില്‍ രണ്ട് മാസത്തെ പിന്തുടരലിന് ശേഷമാണ് ഒടുവില്‍ ഇയാളെ പിടികൂടിയത്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് പൊലീസ് നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 25000 രൂപയായിരുന്നു പാരിതോഷികം. പഞ്ചാബ്, ആസാം, രാജസ്ഥാന്‍, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്നാണ് എന്‍എസ്ജിയിലേക്ക് തെരഞ്ഞെടുത്തത്. 2021 ലാണ് വിരമിച്ചത്.
