ന്യൂഡല്‍ഹി: ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 യുവതികള്‍ അറസ്റ്റിലായി.
അസോഷ്യേറ്റ് ഡീനും സീനിയര്‍ അധ്യാപികയുമായി ശ്വേത ശര്‍മ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭാവന കപില്‍, സീനിയര്‍ അധ്യാപിക കാജല്‍ എന്നിവരാണ് പിടിയിലായത്. പാര്‍ത്ഥസാരഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലില്‍ അറസ്റ്റിലായവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വാമിയുടെ മുറിയില്‍ വ്യാഴാഴ്ച പൊലീസ് നടത്തിയ തിരച്ചിലില്‍ സെക്‌സ് ടോയ്‌സ് ഉള്‍പ്പെടെ കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കുമൊപ്പം സ്വാമി നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും കണ്ടെടുത്തു.
ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ചയാണ് 62 കാരനായ ചൈതന്യാനന്ദ ആഗ്രയില്‍ വച്ച് പിടിയിലായത്. അശ്ലീല സന്ദേശങ്ങള്‍ അയക്കുക, അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുക, ഭീഷണിപ്പെടുത്തുക എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍.
പാര്‍ത്ഥസാരഥി വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം താമസിച്ചതായി പറയപ്പെടുന്ന ഉത്തരാഖണ്ഡിലെ ആല്‍മോറയിലെ ഒരു ഗസ്റ്റ് ഹൗസ് പൊലീസ് സംഘം സന്ദര്‍ശിച്ചിരുന്നു.

ആത്മീയവാദത്തിൻ്റെ മറവിലെ ചൂഷണം എല്ലാവിഭാഗം മത മേലധികാരികളുടേയും ശ്രദ്ധയിൽ കൊണ്ടു വരണം.