പി പി ചെറിയാൻ
സണ്ണിവെയ്ൽ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം “അറൈസ് ആൻഡ് ഷൈൻ ” 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും.എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെ
വിശേഷ യോഗം. 19 നു രാവിലെ പ്രത്യേക യോഗവും ഉണ്ടായിരിക്കും.
റെവ. ഡോ. സാബു വർഗീസ്,റെവ. ഡോ. ജെയിംസ് മരോക്കോ , കെ.ജെ തോമസ്
വചന ശുശ്രുഷ നിർവഹിക്കും.
അകപ്പേ വർഷിപ് ടീം സംഗീതത്തിനും ആരാധനയ്ക്കും നേതൃത്വം നൽകും.