കാസര്‍കോട്: ഉപ്പള ടൗണില്‍ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ഉപ്പള, ഹിദായത്ത് ബസാര്‍ ബി എം മാഹിന്‍ ഹാജി റോഡിലെ പരേതനായ അബ്ദുള്ളയുടെ മകന്‍ അഷ്ഫാഖ് (45)ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൂലിപ്പണിക്കാരനായ അഷ്ഫാഖിനു ഉച്ചയ്്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പതിവുപോലെ ഉപ്പള ടൗണില്‍ എത്തിയതായിരുന്നു. ഈ സമയത്താണ് കുഴഞ്ഞു വീണത്. ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭിച്ചു.
മാതാവ്: ഖദീജ. ഭാര്യ: സെറീന. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: അഷ്‌റഫ്, റൗഫ്, മുനീര്‍, ആയിഷ, മൈമൂന.
