കാസര്‍കോട്: തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി പരാതി. അണങ്കൂര്‍, പച്ചക്കാട്, നൂര്‍ മന്‍സിലിലെ ടി എ ഷാഹിനയുടെ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഗസ്റ്റ് 14നും സെപ്തംബര്‍ ആറിനും ഇടയിലുള്ള ഏതോ സമയത്താണ് മോഷണം നടന്നതെന്നു ഷാഹിന നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഉമ്മയുടെ തറവാട് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. വീട്ടില്‍ ജോലിക്കു നിന്നിരുന്ന ഹോം നഴ്‌സിനെ സംശയിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കി.
ഓണാഘോഷത്തിനായി നാട്ടിലേയ്ക്ക് പോയി വരാമെന്ന് പറഞ്ഞു പോയ ഹോം നഴ്‌സായ ലളിതയെന്ന സ്ത്രീ പിന്നീട് തിരിച്ചുവന്നില്ല. ഇതേ തുടര്‍ന്ന് അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട കാര്യം വ്യക്തമായതത്രെ.
