പ്രശസ്ത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് അന്തരിച്ചു

ബംഗളൂരു : പ്രശസ്ത പത്രപ്രവർത്തകൻ ടി ജെ എസ് ജോർജ് (97) അന്തരിച്ചു . ബംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. അമ്പതു വർഷത്തോളം ഇന്ത്യയിലും വിദേശത്തും മാധ്യമ രംഗത്ത് സജീവമായിരുന്നു.ഭാര്യ: അമ്മു ജോർജ്. മക്കൾ: ജിത്ത് തയ്യിൽ , ഷേബ .സംസ്കാരം: ഞായറാഴ്ച ബംഗളൂരുവിൽ .1950-ൽ ഫ്രീ പ്രസ് ജേർണലിലൂടെയാണ് ജോർജ് പത്രപ്രവർത്തക ജീവിതം ആരംഭിച്ചത്. പിന്നീട് മറ്റു പല പത്രങ്ങളിലും പ്രവർത്തിച്ചു. ഏഷ്യ വീക്കിൻ്റെ സ്ഥാപക പത്രാധിപരായിരുന്നു. സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചു. പട്നയിൽ …

രണ്ടു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ, ജലദോഷ മരുന്ന് നൽകരുത്; നിർദേശവുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന മധ്യപ്രദേശിലും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പ്രത്യേക മാർ​ഗനിർദേശം പുറത്തിറക്കിയത്. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്ക് മരുന്ന് നൽകരുതെന്നും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മരുന്നു കഴിക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികൾ ആയിരിക്കണം രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം. …

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി ശ്രീലതക്ക് സേവക് സമാജ് ദേശീയ പുരസ്‌കാരം

കാസർകോട്: ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത അര്‍ഹയായി. ക്രാഫ്റ്റ് ( മണ്‍പാത്ര നിര്‍മ്മാണ മേഖല) മേഖലയിലെയും സാമൂഹ്യ മേഖലയിലെയും മികച്ചപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. ഒക്ടോബര്‍ മാസം 13 ന് തിരുവനന്തപുരം സദ്ഭാവന ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഭാരത് സേവക് സമാജ് പുരസ്‌കാരം വിതരണം ചെയ്യും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, …

റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോയിടിച്ച് 44 കാരന്‍ മരിച്ചു

മംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ഓട്ടോയിടിച്ച് 44 കാരന് ദാരുണാന്ത്യം.ബണ്ട് വാള്‍ സജിപ മൂഡ സുഭാഷ് നഗറില്‍ താമസിക്കുന്ന ലോകേഷ് മൂല്യ (44) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ബണ്ട് വാള്‍ കല്ലഡ്കയിലെ ആംതൂര്‍ ക്രോസ് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.കല്ലഡ്കയിലെ നയാര പെട്രോള്‍ പമ്പിന് മുന്നില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന ഓട്ടോ ലോകേഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു.ഗുരുതരമായി പരിക്കേറ്റ ലോകേഷിനെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ …

ഒരുകാലത്ത് എന്‍എസ്ജി കമാന്‍ഡോ; ഇപ്പോള്‍ മയക്ക് മരുന്ന് കടത്ത് റാക്കറ്റിന്റെ സൂത്രധാരന്‍, ബജ്റംഗ് സിംഗ് പിടിയിലായത് 200 കിലോ കഞ്ചാവുമായി

പട്ന: എന്‍എസ്ജി മുന്‍ കമാന്‍ഡോ മയക്കുമരുന്ന് കേസില്‍ പിടിയില്‍. സിക്കാര്‍ നിവാസിയായ ബജ്റംഗ് സിംഗ് എന്നയാളാണ് രാജസ്ഥാനില്‍ അറസ്റ്റിലായത്. രാജസ്ഥാനിലെ ചുരുവില്‍ വെച്ച് 200 കിലോ കഞ്ചാവുമായാണ് ബജ്റംഗ് സിംഗ് പിടിയിലായത്. തെലങ്കാനയില്‍ നിന്നും ഒഡീഷയില്‍ നിന്നും കടത്തിയതാണെന്ന് പൊലീസ് പറയുന്നു. മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇയാള്‍ പങ്കെടുത്ത് ആദരവ് നേടിയിരുന്നു. കഞ്ചാവ് കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനാണിയാള്‍. ബുധനാഴ്ച രാത്രി ചുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെലങ്കാനയില്‍ നിന്നും ഒഡീഷയില്‍ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതില്‍ …

‘തനിക്കെതിരായ സൈബര്‍ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പുറത്തു പറയാത്ത, നേരിട്ട് അനുഭവമുള്ള കാര്യങ്ങള്‍ പുറത്ത് പറയും’; അത് പലര്‍ക്കും താങ്ങാന്‍ കഴിയില്ലെന്നു നടി റിനി ആന്‍ ജോര്‍ജ്

കൊച്ചി: സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി നടത്തിയ പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി നടി റിനി ആന്‍ ജോര്‍ജ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും ക്ഷണിച്ചത് കൊണ്ട് ചെന്നതാണെന്നും റിനി പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാട് സ്ത്രീപക്ഷ രാഷ്ട്രീയമാണ്. ഒരു പാര്‍ട്ടിയിലും അംഗത്വം വേണ്ടെന്നും, കെ. ജെ. ഷൈനിന്റെ ക്ഷണം നിരസിച്ച് കൊണ്ട് റിനി പറഞ്ഞു. സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ പറവൂരില്‍ പരിപാടി നടത്തിയത് ഷൈന്‍ ടീച്ചര്‍ക്ക് വേണ്ടി മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്. …

ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി ആണ്‍സുഹൃത്തിനൊപ്പം താമസം; ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കല്‍പ്പിച്ചു

തിരുവനന്തപുരം: ഭാര്യയുടെ ലിവ് ഇന്‍ പാര്‍ട്ട്ണറെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടില്‍ വച്ചായിരുന്നു നരുവാമൂട് സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. . പ്രതി സുനിലിന്റെ സമീപവാസിയാണ് ശ്രീജിത്ത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനില്‍ ഓട്ടോയിലെത്തി തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും …

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ കർശന നടപടികളുമായി ട്രംപ് ഭരണകൂടം

പി പി ചെറിയാൻ വാഷിങ്ടൺ :, ലഹരിമരുന്ന് കച്ചവട സംഘങ്ങൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നടപടി ആരംഭിക്കുന്നു.അമേരിക്കലഹരി ലോബിയുമായി “യുദ്ധാവസ്ഥയിൽ” ആണെന്ന് ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ട്രംപ് ഭരണകൂടം ലഹരി ലോബികളെ ഭീകരസംഘങ്ങളായി പ്രഖ്യാപിച്ചു. കറീബിയൻ കടലിൽ കഴിഞ്ഞ മാസം യു.എസ് സൈന്യം ആക്രമിച്ച ബോട്ടുകളിലുണ്ടായിരുന്ന 17 പേരെയും “നിയമവിരുദ്ധ യുദ്ധക്കാരായി” പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എതിരാളികളെ ഭീഷണിയില്ലാതെയും .കോടതി വിചാരണ ഇല്ലാതെയും തടവിലാക്കി , സൈനിക കോടതികളിൽ വിചാരണ ചെയ്യാൻ കഴിയും. …

അഗാപെ മിനിസ്ട്രീസ് 15-ആം വാർഷികം 16 മുതൽ 19 വരെ

പി പി ചെറിയാൻ സണ്ണിവെയ്ൽ (ഡാലസ്) : ക്രിസ്തീയ ആത്മീയതക്കും നവീകരണത്തിനുമായി അമേരിക്കയിലെ അഗാപെ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന 15-ാമത് വാർഷിക സമ്മേളനം “അറൈസ് ആൻഡ് ഷൈൻ ” 16 മുതൽ 19 വരെ സണ്ണിവേലിലെ അഗാപെ ചർച്ചിൽ നടക്കും.എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെവിശേഷ യോഗം. 19 നു രാവിലെ പ്രത്യേക യോഗവും ഉണ്ടായിരിക്കും.റെവ. ഡോ. സാബു വർഗീസ്,റെവ. ഡോ. ജെയിംസ് മരോക്കോ , കെ.ജെ തോമസ്വചന ശുശ്രുഷ നിർവഹിക്കും.അകപ്പേ വർഷിപ് ടീം സംഗീതത്തിനും …

അമേരിക്കയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ ഡിസി : മഹാത്മാ ഗാന്ധി ജന്മ ജയന്തി അമേരിക്കയിൽ ആഘോഷിച്ചു.അംബാസഡർ വിനയ് ക്വാട്ര, എംബസി ഉദ്യോഗസ്ഥരോടൊപ്പം മഹാത്മാഗാന്ധിയുടെ ഛാ യാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.ഗാന്ധിജിയുടെ ജീവതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിച്ചു. മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള, ഗാന്ധി മെമ്മോറിയൽ സെന്ററിന്റെ ഡയറക്ടർ കരുണ “ഗാന്ധിജിയുടെ ജീവിതവും സന്ദേശവും” എന്നവിഷയത്തിൽ പ്രസംഗിച്ചു. ഭിന്നശേഷിക്കാരായ യുവ ഇന്ത്യൻ കലാകാരന്മാരായ അനുഷ മഞ്ജുനാഥും വസുന്ധര റാതുരിയും സംഗീതർച്ചന നടത്തി.

ബി എസ് സി നഴ്‌സിംഗ് സീറ്റ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയതായി പരാതി

കാസര്‍കോട്: ശൃംഗേരി ക്ഷേത്രം വകയായുള്ള ശാരദാകോളേജില്‍ ബി എസ് സി നഴ്‌സിംഗ് സീറ്റു തരപ്പെടുത്തി തരാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് നാട്ടക്കല്ല്, പുലിക്കോടന്‍ ഹൗസിലെ പി സുരേഷ് കുമാറിന്റെ പരാതിയില്‍ കള്ളാറിലെ ഹരീഷ് കുമാര്‍ എന്നയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ മകന് സീറ്റ് ശരിയാക്കി തരാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. 2025 ജൂണ്‍ 16 മുതല്‍ പലദിവസങ്ങളിലായി 34,050 രൂപ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സീറ്റ് ലഭിക്കുകയോ, …

ചെറുവത്തൂരില്‍ റിട്ട. റെയില്‍വെ ജീവനക്കാരി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: ചെറുവത്തൂരില്‍ റിട്ട.റെയില്‍വെ ജീവനക്കാരിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാട്ടെ പരേതനായ രാഘവന്റെ ഭാര്യ ദേവകി(70)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് മരിച്ചതെന്നു പറയുന്നു. വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം.വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് മക്കളില്ല. പുതിയ വീട് കെട്ടി തനിച്ചാണ് താമസം.

17 പെണ്‍കുട്ടികളെ പീഡിപ്പിച്ച ചൈതന്യാനന്ദയുടെ മുറിയില്‍ സെക്‌സ് ടോയ്; പീഡനത്തിന് ഒത്താശ നല്‍കിയ 3 യുവതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായിരുന്ന 3 യുവതികള്‍ അറസ്റ്റിലായി.അസോഷ്യേറ്റ് ഡീനും സീനിയര്‍ അധ്യാപികയുമായി ശ്വേത ശര്‍മ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭാവന കപില്‍, സീനിയര്‍ അധ്യാപിക കാജല്‍ എന്നിവരാണ് പിടിയിലായത്. പാര്‍ത്ഥസാരഥിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കത്തിന്റെയും കൃത്യനിഷ്ഠയുടെയും മറവില്‍ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നെന്നും ചോദ്യം ചെയ്യലില്‍ അറസ്റ്റിലായവര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്വാമിയുടെ മുറിയില്‍ വ്യാഴാഴ്ച പൊലീസ് നടത്തിയ തിരച്ചിലില്‍ …

ബാപ്പയുടെ പീഡനത്തിനു ഇരയായ 14 കാരി നാലരമാസം ഗര്‍ഭിണി; മുങ്ങാന്‍ ശ്രമിച്ച കുടക് സ്വദേശിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: പിതാവിന്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകള്‍ നാലരമാസം ഗര്‍ഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാള്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു.എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗ്‌ളൂരുവിലെ ഡോക്ടറെ കാണിക്കാന്‍ പോയതോടെയാണ് പീഡന സംഭവം …

മൊഗ്രാലിലെ ബി കെ ഖദീജ അന്തരിച്ചു

കുമ്പള: മൊഗ്രാല്‍ വലിയ ജുമാമസ്ജിദിന് സമീപം വളച്ചാലിലെ പരേതനായ ബികെ ഹസന്‍ വെള്ളക്കണ്ടത്തിന്റെയും സഫിയയുടെയും മകള്‍ ബി കെ ഖദീജ(85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹസന്‍ അന്‍വരി. മക്കള്‍: മുഹമ്മദ് ആസിഫ്, ശുഹൈബ് ഹുസൈന്‍ തരീഖ്, ഫസല്‍ റഹ്‌മാന്‍ മുബീന്‍, നസീമ, ആസിയ സീനത്ത്, സുലൈഖ റിയാന. മരുമക്കള്‍: കരിപ്പൊടി റഹീം, എം എ ഹമീദ്, പി എസ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞി.

സ്വകാര്യസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാന്‍ നീക്കം: പിണറായി സര്‍ക്കാര്‍ സ്വയം പരിഹാസ്യമാവുന്നു: അശ്വിനി

കാസര്‍കോട്: സ്വകാര്യ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി ചിത്രീകരിക്കുന്നതു പരിഹാസ്യമാണെന്നു ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അപലപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കുമെതിരെ ചെങ്കൊടി നാട്ടി സംസ്ഥാനത്തു വികസനം തടസ്സപ്പെടുത്തിയതു സി പി എമ്മും ഇടതു പാര്‍ട്ടികളുമാണെന്നതു കേരളം മറക്കില്ലെന്നു പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.ജില്ലയിലെ സ്വകാര്യാശുപത്രി ഉദ്ഘാടനം ചെയ്യാന്‍ സമയം കണ്ടെത്തിയ മുഖ്യമന്ത്രി വിളിപ്പാടകലെയുള്ള ഉക്കിനടുക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കു തിരിഞ്ഞു നോക്കാന്‍ പോലും തയ്യാറായില്ലെന്നതു ജനങ്ങള്‍ കാണുന്നുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രം കേരളത്തിനനുവദിച്ച …

പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി: കലക്ടര്‍ക്ക് പരാതി കൊടുത്ത വിരോധത്തില്‍ ബൈക്കു തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു; നാലുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിനു കേസ്, ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ വിരോധത്തിലാണെന്നു പറയുന്നു, ബൈക്കു തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. ഷേണി, പജ്ജന, പുല്ലാട്ട് ഹൗസിലെ അജീഷ് ജോസഫി(33)ന്റെ പരാതിയില്‍ ജയന്ത, വസന്ത, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ഓണിബാഗിലുവിലാണ് സംഭവം. അനീഷ് ജോസഫും സുഹൃത്ത് ഗണേഷും ബൈക്കില്‍ സഞ്ചരിക്കുയായിരുന്നു. ഇതിനിടയില്‍ സ്‌കൂട്ടികളില്‍ എത്തിയ നാലുപേര്‍ തടഞ്ഞു നിര്‍ത്തുകയും ഗണേഷിനെ ആക്രമിക്കുകയും ചെയ്‌തെന്നു പരാതിയില്‍ …

മഹിളകളുടെ അന്തസ് ഉയര്‍ത്തിയ പ്രസ്ഥാനം മുസ്ലിം ലീഗ്; ജയന്തി രാജന്‍

കാസര്‍കോട്: മഹിളകളുടെ അന്തസ് ഉയര്‍ത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന്ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജന്‍. മുളിയാര്‍ പഞ്ചായത്ത് വനിതാ ലീഗ് സമ്മേളനം പൊവ്വല്‍ ബെഞ്ച് കോടതിയിലെ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബശ്രീ അടക്കമുള്ള വനിതാ മുന്നേറ്റത്തിന് അടിത്തറ പാകിയ പദ്ധതികള്‍ക്കെല്ലാം തുടക്കംകുറിച്ചത് മുസ്ലിംലീഗ് പങ്കാളിത്തമുള്ള ഭരണ സംവിധാനമാണെന്നും അവര്‍ പറഞ്ഞു.പ്രസിഡണ്ട് മറിയമ്മ അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹറ ബാലനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം …