ചെന്നൈ: വിജയിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ് നാട് നഗപട്ടണം വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേര്‍ന്ന് പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴക വെട്രി കഴകം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. പോസ്റ്റര്‍ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പോസ്റ്റര്‍ ഒട്ടിച്ചതിന് ടിവികെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നാല് ടിവികെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമായി.
