കാസര്‍കോട്: 11.91 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. അണങ്കൂര്‍, മെഹബൂബ് റോഡിലെ എ എ മുഹമ്മദ് റിയാസി(36)നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ എന്‍ അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്.
വീട്ടില്‍ മയക്കുരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സംഘം അണങ്കൂറിലെ വീട്ടില്‍ എത്തിയത്.
കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ പോളിത്തിന്‍ കവറിലാക്കിയ എം ഡി എം എ സിഗരറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
