മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിന്റെ ഓരോ ഫ്രെയിമും ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ കാന്‍വാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ചേരുമ്പോള്‍ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്.
ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിന്‍ ശ്യാം ഒരിക്കല്‍ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോള്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യവിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീല്‍ ആണ് ടീസര്‍ നല്‍കുന്നത്. ചിത്രത്തിലെ മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പിനേഷന്‍ രംഗങ്ങള്‍ കൊച്ചിയില്‍ വെച്ചാണ് ചിത്രീകരിക്കുക.
