കാസര്‍കോട്: ബോവിക്കാനം, മൂലടുക്കത്ത് ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച. കാവുപ്പടിയിലെ അബ്ദുല്‍ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ ഭാര്യയും മക്കളും ചൗക്കിയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട്ടിനകത്തെ അലമാരകള്‍ തകര്‍ത്ത ശേഷം അതിനു അകത്തു സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്. ബുധനാഴ്ച രാത്രി ബന്ധുക്കളാണ് വീടിന്റെ വാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
