കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന കാലം തൊട്ട് നിരന്തരം പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പടന്നക്കാട്, കരുവളത്തെ ശര്ത്ചന്ദ്ര (30)നെയാണ് ബേക്കല്‍ ഡിവൈ എസ് പി വി വി മനോജും ഇന്‍സ്‌പെക്ടര്‍ എം വി ശ്രീദാസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ബസ് യാത്രയ്ക്കിടയിലാണ് പെണ്‍കുട്ടിയെ ശരത്ചന്ദ്രന്‍ പരിചയപ്പെട്ടത്. 2024ല്‍ പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലോഡ്ജിലേയ്ക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്തു. അതിനു ശേഷം നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നുവെന്നു പറയുന്നു. ശരചന്ദ്രന്‍ പിന്നീട് ഒഴിഞ്ഞുമാറി തുടങ്ങിയതോടെ പെണ്‍കുട്ടിയെ ഡോക്ടര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശരത്ചന്ദ്രനെതിരെ പോക്‌സോ, ബലാത്സംഗം ഐ ടി ആക്ട് എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.
