കാസര്‍കോട്: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിക്കാന്‍ സാധ്യത ഉണ്ടെന്ന രഹസ്യറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കെ എസ് യു നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കോട്ടക്കുന്ന്, ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍ എന്നിവരെയാണ് തടങ്കലിലാക്കിയത്. വ്യാഴാഴ്ച രാവിലെ ചെര്‍ക്കള ടൗണില്‍ വച്ചാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
