കാസര്‍കോട്: താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഹുക്കില്‍ സാരികെട്ടി, കഴുത്തില്‍ കുരുക്കിയ ശേഷം യുവതി താഴേയ്ക്ക് ചാടി മരിച്ചു. സീതാംഗോളി, അപ്‌സര മരമില്ലില്‍ പത്തു ദിവസം മുമ്പ് ജോലിക്ക് എത്തിയ ഉത്തര്‍പ്രദേശ്, മുഹമ്മദാബാദ്, സിറൗളിയിലെ ഖാലികിന്റെ ഭാര്യ തസ്‌ളിമുന്‍നിഷ(40)യാണ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയാണ് സംഭവം. മരമില്ലിനു പിറകുഭാഗത്തു ക്വാര്‍ട്ടേഴ്‌സിലാണ് തസ്‌ളി മുന്‍നിഷയും ഭര്‍ത്താവും കുട്ടിയും താമസിച്ചിരുന്നത്. സംഭവമറിഞ്ഞുടനെ ഇവരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി.
