കാസര്‍കോട്: പോക്‌സോ കേസിലെ വാറന്റ് പ്രതി ഗള്‍ഫില്‍ നിന്നു നാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടയില്‍ മുംബൈ വിമാനതാവളത്തില്‍ അറസ്റ്റില്‍. ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടണിഗെ, ഐത്തനടുക്കയിലെ മുഹമ്മദലി ശിഹാബ് (25)ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച രാവിലെയോടെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു മൊഴിയെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കും.ആദൂര്‍ പൊലീസ് 2022ല്‍ രജിസ്റ്റര്‍ ചെയ്തകേസിലെ പ്രതിയാണ് മുഹമ്മദ് അലി ശിഹാബെന്ന് പൊലീസ് പറഞ്ഞു.
