ഹുബ്ബള്ളി: പെണ്‍കുട്ടികളുടെ അടിവസ്ത്ര മോഷണം പതിവാക്കിയ സൈക്കോ കള്ളനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. തന്തി സ്വദേശിയായ കാര്‍ത്തിക് ബേജ് വാദാണ് അറസ്റ്റിലായത്. രാത്രികാലങ്ങളിലാണ് മോഷ്ടാവ് അടിവസ്ത്രമോഷണത്തിനു എത്തിയിരുന്നത്. മോഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടിടുകയും ചെയ്യും. മോഷണം പതിവായതോടെ നാട്ടുകാര്‍ രംഗത്ത് ഇറങ്ങിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബെണ്ടിഗേരി പൊലീസില്‍ പരാതി നല്‍കി. ഒടുവില്‍ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെയാണ് കാര്‍ത്തിക് പൊലീസിന്റെ പിടിയിലായത്.
