കാസര്‍കോട്: കുമ്പള ദേശീയപാതയില്‍ ഉണ്ടായ കാറപകടത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയെന്നു സംശയിക്കുന്ന മധ്യവയസ്‌കന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.45 മണിയോടെയാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. നിയന്ത്രണം തെറ്റിയ കാര്‍ ദേശീയപാതയോരത്ത് നില്‍ക്കുകയായിരുന്ന ആളെ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ സര്‍വ്വീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍.
