കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ രണ്ടിനു കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ആസ്റ്റര്‍ മിംസ് ആശുപത്രി ഉദ്ഘാടനമാണ് ആദ്യ പരിപാടി. രാവിലെ 10 മണിക്കു ചെങ്കളയില്‍ ജില്ലയിലെ ആദ്യത്തെ വന്‍കിട സ്വകാര്യാശുപത്രിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. 11 മണിക്ക് കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയഞ്ചാലില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 12 മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
മന്ത്രി എ കെ ശശീന്ദ്രന്‍ വ്യാഴാഴ്ച കാഞ്ഞങ്ങാട്ട്
മന്ത്രി എ കെ ശശീന്ദ്രന്‍ 2ന് കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളില്‍ നടക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
മന്ത്രി ഒ ആര്‍ കേളു
മന്ത്രി ഒ ആര്‍ കേളുവും വ്യാഴാഴ്ച ജില്ലയില്‍ എത്തും.
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.
മന്ത്രി വീണജോര്‍ജ് 3ന് കാസര്‍കോട്ട്
ഒക്ടോബര്‍ മൂന്നിനു മന്ത്രി വീണാജോര്‍ജ്ജ് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു.
ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രവോശനോത്സവത്തില്‍ രാവിലെ 9 മണിക്കു മന്ത്രി പങ്കെടുക്കും. 10 മണിക്കു പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 11 മണിക്കു ബായാര്‍ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം. 12 മണിക്കു ആരിക്കാടിയില്‍ കുമ്പള കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും. 2.30ന് കളക്ട്രേറ്റില്‍ കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അവലോകന യോഗം. തുടര്‍ന്നു ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ അതി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രഖ്യാപനം. 4 മണിക്കു തെക്കിലില്‍ ടാറ്റ ഗവ. ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണം ഉദ്ഘാടനം.
