കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ച പ്രതിയെ പൊലീസ് 24 മണിക്കൂറിനകം പിടികൂടി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള യാദവ ദുര്‍ഗ്ഗമ്മയെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ദേവപ്രിയ എന്ന യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണമാല കവര്‍ന്നത്. മാല നഷ്ടമായതറിഞ്ഞ യുവതി ഉടന്‍ കൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ അമ്പത്തിന് സമീപത്ത് വച്ച് കണ്ടെത്തി. മാലയും കണ്ടെടുത്ത് യുവതിക്ക് കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പി.എസ്.ഐ എച്ച്.ഡി. കുല്‍ക്കര്‍ണി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിലേഷ് ചൗഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
