കാസര്‍കോട്:1994-95വര്‍ഷം പരവനടുക്കം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പടിവിട്ടിറങ്ങിയ കൂട്ടുകാര്‍ ആ തിരുമുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നു. സതീര്‍ഥ്യ സംഗമം 2025എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷവും ഒത്തുചേരലും വേറിട്ട അനുഭവമായിരുന്നു. പരിപാടി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് വേണു കെ ഉദ്ഘാടനം ചെയ്തു. ശശി തട്ടില്‍ അധ്യക്ഷത വഹിച്ചു. യവനിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി മധുസൂദനന്‍, വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, പി.ടി .എ പ്രസിഡന്റ് ഹരിചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സഹപാഠി സംഗമം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടി. അനില്‍കുമാറും കുടുബവും അവതരിപ്പിച്ച കരോക്കെ ഗാനമേള ഹൃദ്യമായി. കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന യവനിക ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ ബോഡി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ശശി തട്ടില്‍ (പ്രസി.), മധുസൂദനന്‍ അണിഞ്ഞ (സെക്ര.), വിനോദ് കുമാര്‍ ടി (ട്രഷ.). 9വര്‍ഷമായി ജീവ കാരുണ്യ മേഖലകളില്‍ യവനിക സജീവമായി ഇടപെടുന്നു. സഹപാഠികള്‍ക്കും സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കും യവനിക കൈത്താങ്ങാണ്.

