അടൂര്‍: അടൂര്‍ അത്തനാടി വഴി മഞ്ഞപാറ മുള്ളേരിയ കുമ്പള റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവദുര്‍ഗ്ഗ ട്രാവല്‍സ് തിങ്കളാഴ്ച പള്ളങ്കോട് സ്വദേശി ബഷീര്‍ ബദനയുടെ ചികിത്സാസഹായാര്‍ത്ഥം കാരുണ്യ യാത്ര നടത്തി.
35 കാരനായ പള്ളങ്കോട്ടെ ബഷീര്‍ മാരകരോഗത്തിന് മാസങ്ങളായി ചികിത്സയിലാണ്. ഉദാരമതികളുടെ സഹായം കൊണ്ടാണ് ചികിത്സ നടന്നുവരുന്നത്. തുടര്‍ന്നും ചികിത്സാ സഹായം ആവശ്യമുള്ളതിനാലാണ് കാരുണ്യ യാത്ര നടത്തിയത്.
