മൊഗ്രാല്‍: ആരോഗ്യകരമായ ജീവിതവും സന്തോഷവും ഉറപ്പ് നല്‍കുന്ന ജനകീയ വ്യായാമ പരിശീലന പദ്ധതിയായ മെക്-7ന് മൊഗ്രാലില്‍ ഒരു വയസ്സ്.
ചുരുക്കം ആളുകളുമായി ആരംഭിച്ച മെക്-7 ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ഒന്നാം വാര്‍ഷികം ഒക്ടോബര്‍ 11-നു രാവിലെ 6:30ന് വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ആഘോഷിക്കാനാണ് തീരുമാനം. മെക് 7 സ്ഥാപകന്‍ ക്യാപ്റ്റന്‍ പി സലാഹുദ്ദീന്‍ (അംബാസഡര്‍), അറക്കല്‍ ബാവ (ചീഫ് കോര്‍ഡി.), മുസ്തഫ പെരുവള്ളൂര്‍(നോര്‍ത്ത് സോണ്‍ കോര്‍ഡി.), ഡോ. ഇസ്മായില്‍ മുജദ്ദിദി എന്നിവരെയും രാഷ്ട്രീയ -സാമൂഹ്യ- സാംസ്‌കാരിക പ്രമുഖരെയും ചടങ്ങില്‍ സംബന്ധിപ്പിക്കും.
മൊഗ്രാല്‍, കുമ്പള, പട്‌ല, പള്ളിക്കര എന്നീ യൂണിറ്റുകളില്‍ നിന്നു 300 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.
എം.മാഹിന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. സത്താര്‍ അധ്യക്ഷത വഹിച്ചു. റിയാസ് മൊഗ്രാല്‍, ടികെ ജാഫര്‍, മുഹമ്മദ് കുഞ്ഞി, ടി.കെ അന്‍വര്‍, മുഹമ്മദ് അബ്‌കോ, ടി.എ ജലാല്‍, എം.എ അബൂബക്കര്‍ സിദ്ദീഖ് പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: സത്താര്‍ ആരിക്കാടി (ചെയ.), റിയാസ് കരീം (കണ്‍.), എം.എ. അബൂബക്കര്‍ സിദ്ദീഖ് (ട്രഷ). സബ് കമ്മിറ്റികളും രൂപീകരിച്ചു.
