കുമ്പള : കുമ്പളയിൽ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കുമ്പള ബത്തേരിയിലെ അഡ്വ. സി. രഞ്ജിതകുമാരി (30) യെയാണ് കൊട്ടുടൽ സ്ക്വയറിലെ അഭിഭാഷക ഓഫീസിനുളളിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വൈകിട്ടു മുതൽ വീട്ടിൽ നിന്നു ഇവരെ വിളിച്ചെങ്കിലും ഫോൺ അറ്റൻ്റു ചെയ്യാത്തതിനെത്തുടർന്നു ഓഫീസിലെത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നു വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം ജില്ലാ സഹകരണ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മരണ കാരണം അറിവായിട്ടില്ല .പൊലീസ് അന്വേഷിക്കുന്നു. കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ്. കൃതേഷാണ് ഭർത്താവ്. ഒരു കുട്ടിയുണ്ട്. സഹോദരൻ സുജിത്ത്. മറ്റൊരു സഹോദരനും ഡി.വൈ.എഫ്. ഐ. നേതാവുമായിരുന്ന അജിത് അൽപ്പകാലം മുമ്പു കർണാടകയിൽ വച്ചു വെള്ളത്തിൽ മുങ്ങുകയായിരുന്ന കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ മുങ്ങിമരിച്ചിരുന്നു.
