കുമ്പള: പരിമിതികള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുന്ന കുമ്പള സി എച്ച് സി ക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ 4.36കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി 1.09 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു എ കെ എം അഷ്റഫ് എം എല്‍ എ അറിയിച്ചു. ടെന്‍ഡര്‍ ഉടന്‍ നടക്കും. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. 65വര്‍ഷം മുമ്പാണ് നിലവിലുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. കാലപ്പഴക്കംകൊണ്ട് കെട്ടിടം ജീര്‍ണിച്ചു അപകട നിലയിലായിരുന്നു. ഇതിനെതുടര്‍ന്നു പ്രതിഷേധം ഉയര്‍ന്നു. മുറവിളിയ്‌ക്കൊടുവില്‍ പരിശോധനയും ഫാര്‍മസിയും മാറ്റുകട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. പനിയും പകര്‍ച്ച വ്യാധികളും ഭീഷണി ഉയര്‍ത്തി നില്‍ക്കെ ശരാശരി 500 രോഗികള്‍ ഇവിടെ അഭയം തേടുന്നുണ്ട്. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി.
