ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ 18.73 കോടി രൂപയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഭരണാനുമതി ലഭിച്ചെന്നു സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.
ദേലംപാടി പഞ്ചായത്തിലെ സാലത്തടുക്ക മയ്യള വി.സി.ബിക്കു 2.5 കോടി രൂപ, വെള്ളരിക്കയ ചെറുപാലതിന് 1.2 കോടി രൂപ, പള്ളിക്കര പഞ്ചായത്തിലെ ജി.എല്‍.പി.സ്‌കൂള്‍ ചെര്‍ക്കാപ്പാറ അസംബ്ലി ഹാള്‍ നിര്‍മ്മാണത്തിന് 1.55 കോടി രൂപ, ഉദുമ പഞ്ചായത്തിലെ ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലം അപ്രോച്ച് റോഡിന് 1.68 കോടി രൂപ, ബേഡഡുക്ക പഞ്ചായത്തിലെ ജി.എല്‍.പി.സ്‌കൂള്‍ ചേരിപ്പാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.90 കോടി രൂപ, മോലോത്തുംങ്കാല്‍ ചൊട്ട ചെറുപാലതിന് 2 കോടി രൂപ, പായം പായങ്ങാട് പാലം ഇന്‍വെസ്റ്റിഗേഷന്‍, ജയപുരം പുളീരടി തോടിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് 1.30 കോടി രൂപ, കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാല്‍ റോഡിന് 6.6 കോടി രൂപയും ഭരണാനുമതി ലഭിച്ചതെന്നു എം.എല്‍.എ അറിയിച്ചു. പ്രവൃത്തികള്‍ക്ക് എത്രയും പെട്ടെന്ന് സാങ്കേതിക അനുമതി നല്‍കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നു എം.എല്‍.എ അറിയിച്ചു.
