കാസർകോട്: എഴുത്തുകാരനും ഗ്രന്ഥശാല പ്രവർത്തകനുംസാമൂഹിക പ്രവർത്തകനു മായ കാഞ്ഞങ്ങാട് കുശാൽനഗറിലെ എച്ച് കെ ദാമോദരൻ (72)അന്തരിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗമായിരുന്നു. ജില്ലാ സഹകരണ ബാങ്കിൽ ബിൽ കലക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. നാലു നോവലുകൾ രചിച്ചിട്ടുണ്ട്. ഉടഞ്ചൽ പിറന്ന നാടെവിടെ,നഗരസഭയുടെ മക്കൾ,പാളങ്ങൾ, ഇല വെട്ടിയും രാജകുമാരിയും(രണ്ടാം പതിപ്പ്), കാഞ്ഞന്റെ നാട് പഠനംതുടങ്ങിയവ പ്രധാന കൃതികൾ. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിക്കോടിയിലെ കെ കേളന്റെയും ചുരിതയുടെയും മകനാണ്. മീനാക്ഷിയാണ് ഭാര്യ. മക്കൾ: എച്ച് കെ ദിവ്യ, ധീഷ്മ, ദൃശ്യ. സഹോദരങ്ങൾ: ഗോവിന്ദൻ, ചാത്തു, രവീന്ദ്രൻ, നാരായണൻ, പരേതനായ കെ ബാലൻ.
