പട്‌ന: പട്‌നയിലെ കങ്കര്‍ബാഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതി ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് സംഭവം. പൂജ കുമാരി(28)യാണ് മുരാരി കുമാറി(30)നെ കൊലപ്പെടുത്തിയത്. ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ടും ഇരുമ്പ് ദണ്ഡുകൊണ്ടും തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇരുവരും വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. മുരാരി കുമാര്‍ ഉറങ്ങുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നിരവധി തവണ തലക്കടിക്കുകയും ഇരുമ്പ് ദണ്ഡുപയോഗിച്ച് കുറേ തവണ അടിക്കുകയുമായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പൂജ മൃതദേഹത്തിന് സമീപമിരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് കുറ്റം ഏറ്റുപറയുകയുമായിരുന്നു. പിന്നീട് പൊലീസ് പൂജയെ അറസ്റ്റ ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൂജ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം പൂജ മകളോടൊപ്പം വാടകക്കെടുത്ത ഫ്‌ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. 2021 മുതല്‍ ബംഗളൂരുവില്‍ ജോലി ചെയ്ത് വരികയായിരുന്ന മുരാരിയുമായി അടുപ്പത്തിലായിരുന്നു. മെയ് മുതല്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. പലതവണ വിവാഹത്തിന് മുരാരിയെ നിര്‍ബന്ധിച്ചിരുന്നു. സമ്മതിക്കാത്തതില്‍ ഇരുവരും പലതവണ വഴക്കിട്ടിരുന്നു.
