കുമ്പള: യുവാക്കള്‍ തൊഴിലില്ലാതെ നട്ടം തിരിയുമ്പോള്‍ ഭരണക്കാര്‍ ാതി-മത നേതാക്കളുടെ കാലില്‍ വീഴുകയാണെന്നു മൊഗ്രാല്‍ മേഖലാ യൂത്ത് കോണ്‍ഗ്രസ് സഹതപിച്ചു. 9 വര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണു ജാതി-മത നേതാക്കന്മാരുടെ വീടുകള്‍ കയറിയിറങ്ങുന്നതെന്നു കണ്‍വെന്‍ഷന്‍ ആരോപിച്ചു. ജുനൈദ് ഉറുമി ഉദ്ഘാടനം ചെയ്തു. നാസര്‍ മൊഗ്രാല്‍ ആധ്യക്ഷ്യം വഹിച്ചു. റിയാസ് കരീം, യൂസഫ് കോട്ട, അദ്ദു, സജ്ജാദ് പ്രസംഗിച്ചു. ഭാരവാഹികള്‍: ആഷിക് അസീസ് (പ്രസി.), സദ്‌റുദ്ദീന്‍ സദ്ദു, തന്‍സീര്‍, ഫവാസ് (വൈ. പ്രസി.), സത്താര്‍ കെ കെ(ജന. സെക്ര.), ബദറുദ്ദീന്‍, അബ്ദുല്ല, ഹദ്ദു(ജോ. സെക്ര.), ഉമ്മര്‍ (ട്രഷ.).
