കരൂര്‍ റാലി ദുരന്തത്തില്‍ മരണം 41 ആയി, 55 പേര്‍ ആശുപത്രി വിട്ടു, ടിവികെ ഹര്‍ജി ഇന്ന് പരിഗണിക്കും

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസുകാരി സുഗുണയാണ് മരിച്ചത്. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും പ്രദേശവാസികളാണ്. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു.
തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍.ആനന്ദിനും കരൂര്‍ ജില്ലാ ഭാരവാഹികള്‍ക്കുമെതിരെ മനഃപൂര്‍വമായ നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.
അതിനിടെ കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഇന്ന് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതികരണം എങ്ങനെ ആകുമെന്നതില്‍ ആകാംക്ഷ ശക്തമാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പരിക്കേറ്റവരെ കാണും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page