കുമ്പള ടൗണിൽ പരീക്ഷണാടിസ്ഥാ നത്തിലുള്ള ട്രാഫിക്ക് പരിഷ്കരണം ഒക്ടോബർ ആറ് മുതൽ

കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ സംവിധാനങ്ങളോടെ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണതിന്റെ ട്രയൽ ഒക്ടോബർ ആറു മുതൽ പതിനാറു വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പരീക്ഷണം വിജയകരമാണെന്ന് കണ്ടാൽ അത് സ്ഥിരമായി നടപ്പാക്കും.

പരിഷ്കര ണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ റിക്ഷ- ടാക്സി-ഗുഡ്‌സ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി, ഹോട്ടൽ റെസ്റ്റോറന്റ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും അതിൽ വന്ന നിർദ്ദേശങ്ങളും
ട്രാഫിക് രഗുലേറ്ററി കമ്മിറ്റി തീരുമാനവുമനുസരിച്ചാണ് ട്രാഫിക് പരിഷ്മരിക്കുന്നത് .

പരിഷ്കാരങ്ങൾ ചുവടെ :ഓട്ടോ സ്റ്റാന്റിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ

1, പ്രകാശ് മെഡിക്കൽ മുതൽ ഒബർള കോപ്ലക്സിനടുത്തുള്ള ട്രാൻസ്‌ഫോർമാർ വരെ
2, കുമ്പള പോലീസ് സ്റ്റേഷൻ റോഡിന്റെ ഇടത് വശത്തോട് ചേർന്ന് മത്സ്യ മാർക്കറ്റ് റോഡ് മുതൽ താഴോട്ട്
3, ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം നിലവിൽ പാർക്കിoഗിനായി ഉപയോഗിക്കുന്ന സ്ഥലം
4, ഡോക്ട്ടേർസ് ഹോസ്പിറ്റലിന് സമീപം നിലവിൽ പാർക്കിoഗിനായി ഉപയോഗിക്കുന്ന സ്ഥലം
5, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം നിലവിൽ പാർക്കിoഗിനായി ഉപയോഗിക്കുന്ന സ്ഥലം

ടാക്സി കാറ്- ജീപ്പ് പാർക്ക് ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ

1,സൈഗം കോപ്ലക്സിന് മുൻവശം

3,ചെറിയ ഗുഡ്‌സ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിശ്ചസിച്ചിട്ടുള്ള സ്ഥലം

ഒബർള കോപ്ലക്സിലെ കൊട്ടൂടൽ ഹാർവേർസ് ഷോപ്പിന് മുൻ വശം

4,ബസ്സുകൾക്കുള്ള പാർക്കിങ് സ്ഥലം

ബസുകൾ പാർക്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ

1, ടൗണിലെ നിലവിലെ കെ എസ്‌ ടി പി ബസ്സ് ഷെൽട്ടർ വേ-1
ആരിക്കാടി ബംബ്രാണ, ബായിക്കട്ടെ, കളത്തൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ

2, മഹേഷ്‌ ഇലക്ട്രോണിക്സ് മുൻവശം വേ-2 ബന്തിയോട്, ഉപ്പള തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ

3, സുലഭ ഷോപ്പിന് മുൻ വശം വേ-3
മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ( കെ എസ്‌ ആർ ടി സി)

4, കാനറാ ബാങ്കിന് മുൻവശം വേ-4
കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ

5, ജീവൻ രേഖ മെഡിക്കലിന് മുൻവശം വേ-5
കാസർഗോഡ് ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ (കെ എസ്‌ ആർ ടി സി)

6, കെ എസ്‌ ടി പി പുതുതായി നിർമ്മിച്ച ബസ്സ് ഷെൽട്ടർ
വേ-6
പേരാൽ കണ്ണൂർ,പെർള, ബദിയടുക്ക, മുള്ളേരിയ സുള്ള്യ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ

സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം

പോലീസ് സ്റ്റേഷൻ റോഡിന്റെ വലത് വശം,
സ്കൂൾ റോഡ്,
ഓൾഡ് എക്സ്ചേഞ്ചു റോഡ്,
ടേക്ക് എ ബ്രേക്ക് പരിസരം

മറ്റു തീരുമാനങ്ങൾ

കുമ്പള ടൗണിലെ ഓട്ടോ റിക്ഷ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും രജിസ്ട്രക്ഷന്റെ ഭാഗമായി ഓട്ടോ റിക്ഷ തൊഴിലാളികൾക്ക് ഐഡി കാർഡ് നൽകാനും തീരുമാനിച്ചു

പാർക്കിങ് സ്ഥലങ്ങളിലെല്ലാം ബോർഡു കൾ സ്ഥാപിക്കാനും, മാർക്കിങ് നടത്താനും തീരുമാനിച്ചു

ഓട്ടോ റിക്ഷകളും മറ്റു വാഹങ്ങളും വ്യാപാര സ്ഥാപങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും പാർക്കിoഗിനായി നിശ്ചയിച്ചിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും വഴികളിലും നിർത്തിയിടുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു

ഒക്ടോബർ ആറ് മുതൽ കുമ്പള ടൗണിൽ നടപ്പിലാക്കുന്ന ട്രാഫിക് പരീഷ്കരണത്തിൽ എല്ലാവരുടെയും പരിപൂർണ്ണ സഹകരണം ഉണ്ടാവണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ, സെക്രട്ടറി ഇൻചാർജ്ജ് ഷൈജു, കുമ്പള സർക്കിൾ ഇനിസ്പെക്ടർ ജിജീഷ് പി കെ എന്നിവർ അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page