പി പി ചെറിയാൻ
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര ത്തോടനുബന്ധിച്ചു സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ സംഘവാര കൺവെൻഷൻ 29 -ആരംഭിച്ചു. ഒക്ടോബർ 4 വരെ വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ ഡാളസ്, ഒക്കലഹോമ മാർതോമാ ദേവാലയങ്ങളിൽ പരിപാടി നടക്കും.
റവ. എബ്രഹാം വി. സാംസൺ ,റവ. റെജിൻ രാജു,ജോയ് പുല്ലാട് എന്നിവർ കൺവെൻഷനിൽ ,വചന ശുശ്രുഷ നിർവഹിക്കും. എല്ലാവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ റവ. എബ്രഹാം വി. സാംസൺ,ഷാജി , അലക്സ് കോശി അഭ്യർത്ഥിച്ചു.