ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ പുറത്തേക്കെറിഞ്ഞ തേങ്ങ തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ദ്വീപില്‍ താമസിക്കുന്ന സഞ്ജയ് ഭോയര്‍ ആണ് മരിച്ചത്. മുംബൈക്കടുത്ത് ഭയന്തറിലാണ് സംഭവം. പൂജാ സാധനങ്ങള്‍ അടങ്ങിയ പാക്കറ്റ് നദിയിലേക്ക് വലിച്ചെറിയാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരന്‍. പാക്കറ്റിലുണ്ടായിരുന്ന തേങ്ങ തലയില്‍ പതിച്ചാണ് 20 കാരന് പരിക്കേറ്റത്. നൈഗാവിനും ഭയന്ദര്‍ ക്രീക്കിനും ഇടയിലുള്ള പഞ്ചു ദ്വീപില്‍ താമസിക്കുന്ന സഞ്ജയ് ശനിയാഴ്ച രാവിലെ 8:30 ഓടെ റെയില്‍വേ ക്രീക്ക് പാലത്തിലൂടെ നൈഗാവോണ്‍ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്നു. പെട്ടെന്ന് വഴിപാടുകളുടെ ഭാഗമായ ഒരു തേങ്ങ വേഗത്തില്‍ വന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് തലയില്‍ ഇടിച്ചു. പരിക്കേറ്റ
യുവാവിനെ ആദ്യം വസായിലെ മുനിസിപ്പല്‍ സര്‍ ഡിഎം പെറ്റിറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും രക്തനഷ്ടവും മൂലം ഞായറാഴ്ച രാവിലെ അദ്ദേഹം മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
