കൊച്ചി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ താരം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്.
ആന്റോ ജോസഫ് നിര്‍മിക്കുന്ന ‘പാട്രിയറ്റ്’ എന്ന ബിഗ് ബജറ്റ് മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം ആദ്യം അഭിനയിക്കുക. ഒക്ടോബര്‍ 1 ബുധനാഴ്ച ചിത്രീകരണത്തിന് തുടക്കമാവും. നിര്‍മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്റോ ജോസഫ് അടക്കമുള്ളവര്‍ ഈ തിരിച്ചുവരവിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ആഗസ്ത് 19 നാണ് മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്ത ഒപ്പമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അറിയിച്ചത്. വര്‍ശത്തില്‍ നിരവധി പടത്തില്‍ അഭിനയിച്ചിട്ടുള്ള മമ്മൂട്ടി തന്റെ കരിയറില്‍ ഇത്രയും നീണ്ട ഒരിടവേള എടുത്തിട്ടില്ല എന്നതാണ് അതിന് കാരണം. 17 വര്‍ഷത്തിനുശേഷമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിക്കുന്ന ഒരു ചിത്രം വരുന്നത്.
ശ്രീലങ്കയിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ്. ഹൈദരാബാദ്, ലണ്ടന്‍, കൊച്ചി എന്നിവിടങ്ങളിലാണ് ഇനി ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കാനുള്ളത്.
