കാസര്‍കോട്: മര്‍ച്ചന്റ് നേവിയില്‍ നിന്നു വിരമിച്ചവരില്‍ ചിലരുടെ പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക മുംബൈ ഓഫീസില്‍ അവകാശികളെത്താത്തതിനാല്‍ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണെന്നു കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി, ജന. സെക്രട്ടറി യു കെ ജയപ്രകാശ് അറിയിച്ചു. 1000 രൂപ മുതല്‍ 22 ലക്ഷം രൂപ വരെ കുട്ടിശ്ശിക കിട്ടാനുള്ളവരുടെ പണം ഇക്കൂട്ടത്തിലുണ്ടെന്ന് അറിയിപ്പില്‍ അവര്‍ പറഞ്ഞു. പണം കിട്ടാനുള്ളവരുടെ വിവരങ്ങള്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. സര്‍വ്വീസില്‍ നിന്നു വിരമിച്ചവരും മരണപ്പെട്ടവരും കൂട്ടത്തിലുണ്ട്. പട്ടികയില്‍ പേരുള്ളവരെ കണ്ടെത്തി പണം ലഭ്യമാക്കുന്നതിനു കപ്പലോട്ടക്കാരുടെ സംഘടനയായ നുസി, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബിന്റെ സഹകരണത്തോടെ കാംപയിന്‍ നടത്തിയിരുന്നു. ചിലര്‍ക്കു ഗ്രാറ്റുവിറ്റി തുകയും കിട്ടാനുണ്ട്.
കുടിശ്ശിക കിട്ടാനുണ്ടെന്നു സംശയമുള്ളവര്‍ പേര്, ജനനതീയ്യതി, സി.ഡി.സി നമ്പര്‍ എന്നിവ 8089673188, 7994020011, 9447692439 നമ്പറുകളില്‍ വാട്‌സാപ്പില്‍ അയക്കണം. വിരമിച്ചവര്‍ അതു സ്ഥിരീകരിക്കാനുള്ള തെളിവ്, പഴയതും പുതിയതുമായ സി.ഡി.സികള്‍, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ക്യാന്‍സല്‍ ചെയ്ത ഒരു ചെക്ക് ലീഫ്, ഫോട്ടോ, ഒരു രൂപ റവന്യു സ്റ്റാമ്പ്, പാന്‍-ആധാര്‍ കാര്‍ഡ് കോപ്പികള്‍ എന്നിവ സഹിതം ബേക്കലിലെ നുസി ഓഫീസില്‍ ബന്ധപ്പെടണം.
