കാസര്‍കോട്: സേവാപാക്ഷികത്തോടനുബന്ധിച്ച് മഹിളാമോര്‍ച്ച ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കൂഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വികസിത ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പത്ത് വയസിന് മുകളിലുള്ളവര്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമണി കെ.എസ്. അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലന്‍, പ്രമീള മജല്‍, മണ്ഡലം സെക്രട്ടറി പ്രിയ നായിക്, മധൂര്‍ വെസ്റ്റ് ഏരിയ പ്രസിഡന്റ് മാധവ മാസ്റ്റര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ കെ, നുള്ളിപ്പാടി വാര്‍ഡ് ജനപ്രതിനിധി യശോദ ബി, മഹിളാമോര്‍ച്ച ഭാരവാഹികളായ ലീലാവതി ടീച്ചര്‍, അനിതാ നായക്, എസ്. അനുശ്രീ, ധന്യ സുമോദ്, മമത സാഗര്‍, പ്രേമലത സംബന്ധിച്ചു.
