ചെന്നൈ: തമിഴ് സിനിമാ നടനും ടിവികെ(തമിഴക വെട്രി കഴകം)നേതാവുമായ വിജയ് യുടെ പര്യടനത്തോടനുബന്ധിച്ച് ശനിയാഴ്ച കരൂരില്‍ തിക്കിലും തിരക്കിലും പെട്ടു ചികില്‍സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കരൂരിലെ കവിന്‍ ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. കവിന്‍ അപകടത്തെത്തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ എത്തി പ്രാഥമിക ചികില്‍സതേടിയിരുന്നു. പരിക്കേറ്റ 111 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം തുടരുന്നു.അതേസമയം വിജയ് യുടെ സംസ്ഥാനപര്യടനം റദ്ദാക്കണമെന്ന് പരിക്കേറ്റ കണ്ണന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ പരാതിപ്പെട്ടു. ഹര്‍ജി പരിഗണക്കാന്‍ കോടതി ഞായറാഴ്ച 4.30നു ചേരുമെന്ന് ജസ്റ്റിസ് സെന്തില്‍ കുമാര്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം വിജയ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
