മംഗളൂരു: വിദ്യാര്‍ഥികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവ് മംഗളൂരു സൗത്ത് പൊലീസ് പിടികൂടി. മലയാളികളായ 11 ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ പിടിയിലായി. അത്താവാറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ ജി 1 നമ്പര്‍ ഫ്‌ലാറ്റിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്, നിബിന്‍ ടി കുര്യന്‍, മുഹമ്മദ് കെ.കെ, മുഹമ്മദ് ഹനാന്‍, മുഹമ്മദ് ഷാമില്‍, അരുണ്‍ തോമസ്, മുഹമ്മദ് നിഹാല്‍ സി, മുഹമ്മദ് ജസീല്‍ വി, സിദാന്‍ പി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഏഴ് പാക്കറ്റുകളിലായി പായ്ക്ക് ചെയ്ത ഏകദേശം 12 കിലോ 264 ഗ്രാം കഞ്ചാവാണ് ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. 2,000 രൂപ വിലമതിക്കുന്ന രണ്ട് ഡിജിറ്റല്‍ വെയിംഗ് മെഷീനുകളും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. സൂക്ഷിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡിനെത്തിയത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പി.എസ്.ഐ ശീതള്‍ അളഗൂരും സംഘവും വിദ്യാര്‍ഥികളെ പിടികൂടിയത്. മംഗളൂരു സെന്‍ട്രല്‍ സബ് ഡിവിഷനിലെ എസിപി പ്രതാപ് സിംഗ് തോറാട്ടിന്റെ നിര്‍ദേശപ്രകാരം, മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഗുരുരാജ്, പിഎസ്‌ഐ മാരുതി പി എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.
