ഈമാസം ആദ്യം പുറത്തിറങ്ങിയ ഐഫോണ്‍ 17 വാങ്ങാന്‍ നല്ലതിരക്കാണ്. ഐഫോണ്‍ പ്രേമികള്‍ എങ്ങനെയെങ്കിലും ഇത് സ്വന്തമാക്കണം എന്നുള്ള ആഗ്രഹത്തിലാണ്. ഫോണ്‍വാങ്ങാന്‍ നിര നിന്നവരെ നിയന്ത്രിക്കാന്‍ ലാത്തി ചാര്‍ജ് പ്രയോഗിച്ചതും ഇന്ത്യയിലാണ്. ഏകദേശം 1.49 ലക്ഷം രൂപ ഈ ഫോണിന് വിലയുണ്ട്. എന്നാല്‍, ഒരു യുവതി ഐഫോണ്‍ വാങ്ങാനായി പണം കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് കക്ഷി. ‘ബ്യൂട്ടി ക്വീന്‍’ എന്ന മഹി സിംഗ് തന്റെ ഫോളോവേഴ്‌സിനോട് തനിക്ക് ഐഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങാന്‍ ചെറിയ തുകകള്‍ സംഭാവന ചെയ്യുമോ എന്നാണ് ചോദിക്കുന്നത്. അതിനായി, തന്റെ ബാങ്ക് അക്കൗണ്ടിന്റെ ക്യു ആര്‍ കോഡും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പിതാവ് തനിക്ക് ഐഫോണ്‍ 16 വാങ്ങിത്തന്നിരുന്നു. എന്നാല്‍, ഐഫോണ്‍ 17 വാങ്ങിത്തരാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് ഫോളോവേഴ്‌സിനോട് ഐഫോണ്‍ 17 വാങ്ങാന്‍ സഹായം തേടുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ അതിന്റെ നിറം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മൂന്ന് മാസം മുമ്പാണ് എന്റെ പിതാവ് എനിക്ക് 16 വാങ്ങിത്തന്നത്. ഒക്ടോബര്‍ 21 -ന് എന്റെ ജന്മദിനത്തിന് ഈ പുതിയ ഫോണ്‍ വാങ്ങാനാണ് എന്റെ ആഗ്രഹം. പക്ഷേ എന്റെ പിതാവ് അത് വാങ്ങിത്തരുന്നില്ല. ഒന്നോ രണ്ടോ മൂന്നോ നാലോ രൂപ വീതം തന്ന് സഹായിച്ചാല്‍, എനിക്ക് ഈ ഫോണ്‍ വാങ്ങാന്‍ വേണ്ടി കഴിയും, അങ്ങനെയുണ്ടായാല്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങളോട് നന്ദി പറയും. അതുവഴി എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. എനിക്ക് ഈ ഫോണ്‍ വളരെ ഇഷ്ടമായി. എനിക്കത് പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ല’ എന്നാണ് വിഡിയോയില്‍ പറയുന്നത്. വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് മഹി സിംഗ് നേരിട്ടത്.
