മംഗളൂരു: ഹൃദയാഘാതം മൂലം എ എസ് ഐ മരിച്ചു. കാസർകോട് സ്വദേശിയും മംഗളൂരു ഉർവ്വയിൽ താമസക്കാരനുമായ രാജേഷ് ഹെഗ്ഡെ(45) ആണ് മരിച്ചത്. പാണ്ഡേശ്വർ വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1993 ബാച്ച് ഓഫീസറായ അദ്ദേഹം വിട്ടൽ പൊലീസ് സ്റ്റേഷനിൽ തന്റെ ജോലി ആരംഭിച്ചു, തുടർന്ന് നിരവധി സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു. ജോലിയുടെ ഭാഗമായി ഭാര്യക്കും മകനുനൊപ്പം മംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു.








