കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ ജില്ലാ സമ്മേളനം

കാസർകോട് : ബാങ്കുകളിൽ നിന്ന് വിരമിച്ചവരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ അടക്കണമെന്ന് ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാനജന.സെക്രട്ടറി പി.ആർ.ആർ.എസ്. അയ്യർ ഉൽഘടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് വി.രവീന്ദ്രൻ അധ്യക്ഷ വഹിച്ചു. മാധവ ഭട്ട് , കെ.വി.ഗംഗാധരൻ , കെ.വി.സൂരി, കെ.കരുണാകരൻ, രാഘവൻ കെ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കരുണാകരൻ ( പ്രസി ),വി.രവീന്ദ്രൻ ( സെക്ര) , പി.കൃഷ്ണൻ …

മധൂരിലെ ഉമ്മക്ക ഷെട്ടി അന്തരിച്ചു

കാസർകോട്: മധൂരിലെ പരേതനായ ഭണ്ഡാരി ഷെട്ടിയുടെ ഭാര്യ ഉമ്മക്ക ഷെട്ടി ( 96 )അന്തരിച്ചു.മക്കൾ : സുനന്ദ, വാസന്തി, ഗീത, കൃഷ്ണപ്രസാദ് ഷെട്ടി (കൊല്യ റേഷൻ ഷോപ്പ്) .മരുമക്കൾ : മഹാബല ഷെട്ടി, ദുഗ്ഗപ്പ ഷെട്ടി , സുജാത.

കേരള ബാങ്ക് ജീവനക്കാർക്ക് ശമ്പളം പരിഷ്കരണം ഉടൻ നടത്തണം : എംപ്ലോയീസ് കോൺഗ്രസ്

കാസർകോട് : കേരള ബാങ്ക് ജീവനക്കാർക്ക് ശമ്പളം പരിഷ്കരണം ഉടൻ നടത്തണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ബാങ്ക് ഹാളിൽ നടന്നസമ്മേളനം എൻ.എ.നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട്‌ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സി.കെ.അബ്ദുൽ റഹിമാൻ ആനന്ദ് എം. കെ,. Aകെ. എം. പ്രകാശൻ, വനിത,പി.ലത. കെ.ശ്രീധരൻ നായർ, എ.പ്രകാശ് റാവു, കെ.വി.ശ്രീജിത്ത് കുമാർ പ്രസംഗിച്ചു.ഭാരവാഹികൾ: പി ഉണ്ണികൃഷ്ണൻ(പ്രസി ),എ പ്രകാശ് റാവു(ജന. സെക്ര …

കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതി പരിസ്ഥിതി അവബോധസെമിനാറും അനുമോദനവും നടത്തി

കുറ്റിക്കോൽ :ജീവനം ജൈവ വൈവിധ്യ സമിതി പഞ്ചായത്ത് ഹാളിൽ പ്രകൃതി സംരക്ഷണത്തിൻ്റെ സാമൂഹിക പ്രസക്തിയെക്കുറിച്ച് ബോധവൽക്കരണ സെമിനാറും അനുമോദനസദസ്സും നടത്തി . ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എസ്.എൻ സരിത ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മുരളി പയ്യങ്ങാനം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിത പി, പഞ്ചായത്ത് അംഗങ്ങളായ മാധവൻ വെള്ളാല, അശ്വതി അജികുമാർ, ജീവനം വൈസ് പ്രസിഡണ്ട് അശോക് കുമാർ, ജോ: സെക്രട്ടറി സുകുമാരൻ കെ.ടി പ്രസംഗിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വനജകുമാരി …

നെക്രാജെയിലെ ചന്ദ്രശേഖര അന്തരിച്ചു

കാസർകോട്: നെക്രാ ജെയിലെ പരേതനായ ശങ്കര പൂജാരിയുടെ മകൻ ചന്ദ്രശേഖര (58) അന്തരിച്ചു. ഭാര്യ: ലളിത . മക്കൾ: കൗശിക് , ത്രിഷിക . സഹോദരങ്ങൾ: നാരായണ, രേവതി, കമലാക്ഷി, ബാലകൃഷ്ണ, ഉഷ, ആശ,അവിനാശ്.

ബേഡകം തോർക്കുളത്തിൽ നീന്തുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമ മുങ്ങിമരിച്ചു

കാസർകോട്: ബേഡകത്ത് കുളത്തിൽ നീന്തുന്നതിനിടെ മെഡിക്കൽ ഷോപ്പ് ഉടമ മുങ്ങിമരിച്ചു. കുറ്റിക്കോൽ പള്ളത്തിങ്കാൽ സ്വദേശി പാലക്കുടി ജെയിംസ് (60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ബേഡഡുക്കതോർക്കുളത്ത് ആണ് സംഭവം.കുടുംബാംഗങ്ങൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കുളത്തിൽ ചാടിയ ജെയിംസ് പെട്ടെന്ന് മുങ്ങിത്താഴുക യായിരുന്നു. പൊങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ആളെ കരക്കെത്തിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുമൃതദേഹം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ബേഡഡുക്ക താലൂക്ക് ആശുപത്രിക്ക് സമീപം ദീർഘകാലമായി മെഡിക്കൽ ഷോപ്പ് നടത്തിവരികയായിരുന്നു. ജോസിന്റെയും പെണ്ണമ്മയുടെയും …

തമിഴ് സിനിമാ നടനും ടിവികെ നേതാവുമായ വിജയ് യുടെ റാലി; കരൂര്‍ ദുരന്തത്തില്‍ ഒരാള്‍കൂടി മരിച്ചു, മരണം 40 ആയി

ചെന്നൈ: തമിഴ് സിനിമാ നടനും ടിവികെ(തമിഴക വെട്രി കഴകം)നേതാവുമായ വിജയ് യുടെ പര്യടനത്തോടനുബന്ധിച്ച് ശനിയാഴ്ച കരൂരില്‍ തിക്കിലും തിരക്കിലും പെട്ടു ചികില്‍സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. കരൂരിലെ കവിന്‍ ആണ് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. കവിന്‍ അപകടത്തെത്തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ എത്തി പ്രാഥമിക ചികില്‍സതേടിയിരുന്നു. പരിക്കേറ്റ 111 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസ് അന്വേഷണം തുടരുന്നു.അതേസമയം വിജയ് യുടെ സംസ്ഥാനപര്യടനം റദ്ദാക്കണമെന്ന് പരിക്കേറ്റ കണ്ണന്‍ …

സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ഇനി തിരിച്ചറിയല്‍ നമ്പര്‍; വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒക്ടോബര്‍ 14 വരെ അവസരം

തിരു: സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. SEC അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേര്‍ന്നതാണ് വോട്ടര്‍ തിരിച്ചറിയല്‍ നമ്പര്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 14വരെ ബന്ധപ്പെട്ട വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നല്‍കാവുന്നതാണ്. കരടുവോട്ടര്‍ പട്ടിക സെപ്തംബര്‍ 29ന് പ്രസിദ്ധീകരിക്കും. കരടുപട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ …

സേവാപാക്ഷികം; മഹിളാമോര്‍ച്ച ചിത്രരചനാ മല്‍സരം സംഘടിപ്പിച്ചു

കാസര്‍കോട്: സേവാപാക്ഷികത്തോടനുബന്ധിച്ച് മഹിളാമോര്‍ച്ച ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കൂഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വികസിത ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പത്ത് വയസിന് മുകളിലുള്ളവര്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് രമണി കെ.എസ്. അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് …

സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി; ശേഷം പീഡിപ്പിക്കാന്‍ ശ്രമം, പോക്‌സോ കേസിലെ പ്രതികൂടിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

പാലക്കാട്: സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം. രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. പട്ടിക്കാട് പൂവന്‍ചിറ സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അര്‍ധരാത്രി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഷിഫ്റ്റ് കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വടക്കഞ്ചേരിക്ക് സമീപം വച്ച് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ വിഷ്ണു സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തുകയും പരിക്കേറ്റ് നിലത്തുവീണ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളംവെച്ചതോടെ വിഷ്ണു ബൈക്കെടുത്ത് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ വടക്കഞ്ചേരി പൊലീസ് സിസിടിവി …

പുതിയ ഐഫോണ്‍ 17 വാങ്ങാന്‍ കാശില്ല, ഒന്നോ രണ്ടോ രൂപ തന്ന് സഹായിക്കണമെന്ന് ഫോളോവേഴ്‌സിനോട് ഇന്‍ഫ്‌ളുവന്‍സര്‍

ഈമാസം ആദ്യം പുറത്തിറങ്ങിയ ഐഫോണ്‍ 17 വാങ്ങാന്‍ നല്ലതിരക്കാണ്. ഐഫോണ്‍ പ്രേമികള്‍ എങ്ങനെയെങ്കിലും ഇത് സ്വന്തമാക്കണം എന്നുള്ള ആഗ്രഹത്തിലാണ്. ഫോണ്‍വാങ്ങാന്‍ നിര നിന്നവരെ നിയന്ത്രിക്കാന്‍ ലാത്തി ചാര്‍ജ് പ്രയോഗിച്ചതും ഇന്ത്യയിലാണ്. ഏകദേശം 1.49 ലക്ഷം രൂപ ഈ ഫോണിന് വിലയുണ്ട്. എന്നാല്‍, ഒരു യുവതി ഐഫോണ്‍ വാങ്ങാനായി പണം കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് കക്ഷി. ‘ബ്യൂട്ടി ക്വീന്‍’ എന്ന മഹി സിംഗ് തന്റെ …

ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം സ്പോണ്‍സറുടെ ബന്ധു വീട്ടില്‍; ദേവസ്വം വിജിലന്‍സ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്‍പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പരാതി നല്‍കിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് പീഠം കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സാണ് പീഠം കണ്ടെടുത്തത്.ശബരിമലയില്‍ രണ്ടാമതൊരു ദ്വാരപാലക പീഠം കൂടി നിര്‍മ്മിച്ചു നല്‍കിയിരുന്നുവെന്നും അതു കാണാനില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതാണ് സ്പോണ്‍സറുടെ കൈവശം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സ്പോണ്‍സറുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോങ് റൂമിലടക്കം പരിശോധന നടത്തിയിരുന്നു.പീഠം കാണാതായി എന്ന വാര്‍ത്ത പുറത്തുവന്ന സമയത്ത്, …

ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയ്ക്ക് തല്‍ക്കാല ശമനം വരുന്നു. നാളെ സംസ്ഥാനത്തെവിടെയും മഴ മുന്നറിയിപ്പില്ല. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അടുത്ത 3 മണിക്കൂറില്‍(വൈകീട്ട് അഞ്ചുവരെ) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ, ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

മംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് റെയ്ഡ്; 12 കിലോ കഞ്ചാവ് പിടികൂടി, മലയാളികളായ 11 ബിബിഎ വിദ്യാര്‍ഥികള്‍ പിടിയില്‍

മംഗളൂരു: വിദ്യാര്‍ഥികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവ് മംഗളൂരു സൗത്ത് പൊലീസ് പിടികൂടി. മലയാളികളായ 11 ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ പിടിയിലായി. അത്താവാറിലെ കപ്രിഗുഡ്ഡെ പള്ളിക്ക് സമീപമുള്ള കിംഗ് കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റിലെ ജി 1 നമ്പര്‍ ഫ്‌ലാറ്റിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആദ്യത്ത് ശ്രീകാന്ത്, മുഹമ്മദ് അഫ്രിന്‍, മുഹമ്മദ് സ്മാനിദ്, നിബിന്‍ ടി കുര്യന്‍, മുഹമ്മദ് കെ.കെ, മുഹമ്മദ് ഹനാന്‍, മുഹമ്മദ് ഷാമില്‍, അരുണ്‍ തോമസ്, മുഹമ്മദ് നിഹാല്‍ സി, മുഹമ്മദ് ജസീല്‍ …

വീട്ടില്‍ അതിക്രമിച്ചു കടന്ന് 5 വയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ 25 കാരനെ നാട്ടുകാര്‍ അടിച്ചുകൊന്നു

ഭോപ്പാല്‍: അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ അമ്മയുടെ മുന്നില്‍ വച്ചു അജ്ഞാതന്‍ തലയറുത്തു കൊലപ്പെടുത്തി.മധ്യപ്രദേശിലെ ധറിലാണ് കഴിഞ്ഞ ദിവസം ദാരുണസംഭവമുണ്ടായത്. വീട്ടുകാരുടെ അലമുറകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിയെ പിടികൂടി. പൊലീസ് സ്ഥലത്തെത്തുന്നതുവരെ കോപാകുലരായ നാട്ടുകാര്‍ അയാളെ മര്‍ദ്ദിച്ചു. സംഭവ മറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അവശനായ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടയില്‍ മരിച്ചു.കൊല്ലപ്പെട്ടയാള്‍ അലിരാജ്പുര്‍ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയായ മഹേഷ് ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. 25 കാരനായ ഇയാള്‍ക്കു മാനസിക അസ്വസ്ഥതയുണ്ടെന്നു സൂചനയുണ്ട്. നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നതായി …

ഉപ്പളയില്‍ ദേശീയപാതയുടെ കോണ്‍ക്രീറ്റ് ബീമിന്റെ ഒരുഭാഗം അടര്‍ന്നു വീണു; വാഹനയാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതയിലെ ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപം മേല്‍പാതയുടെ അടിഭാഗത്തെ കോണ്‍ക്രീറ്റു ബീമിന്റെ ഭാഗം ഇളകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നാലുമാസം മുമ്പാണ് ഇവിടെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായത്. നിരവധി വാഹനങ്ങള്‍ മേല്‍പ്പാതയിലൂടെയും അടിപ്പാതയിലൂടെയും കടന്നു പോകുന്നുണ്ട്. കോണ്‍ക്രീറ്റ് അടര്‍ന്നു വീണതോടെ പരിസരത്തെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. 4 മാസം മുന്‍പാണ് ദേശീയപാതയിലെ മേല്‍പാത തുറന്നു കൊടുത്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റിവ് സൊസൈറ്റിയാണ് ദേശീയപാതയുടെ ഒന്നാം റീച്ചിന്റെ കരാറുകാര്‍.

ഐ ലൗ മുഹമ്മദ് കാമ്പയിന്‍: പുരോഹിതന്‍ ഉള്‍പ്പെടെ 39 പേര്‍ അറസ്റ്റില്‍

ലക്‌നൗ: ബെറേലിയില്‍ വെള്ളിയാഴ്ച ഖുത്തുബ പ്രസംഗത്തിനു ശേഷം നടന്ന ഐ ലവ് മുഹമ്മദ് പ്രചരണത്തിനിടയിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ടു ഖത്തീബുള്‍പ്പെടെ 39പേരെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച മുതല്‍ ജില്ലയില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനം നിറുത്തിവച്ചു. പ്രതികളെ പിടികൂടുന്നതിനു രാത്രി മുഴുവന്‍ റെയ്ഡ് നടത്തി. പ്രകടനത്തിനു ആഹ്വാനം നല്‍കിയെന്നാരോപിച്ചാണ് ഇത്തിഹാദ് -ഇ- മില്ലത്ത് കൗണ്‍സില്‍ മേധാവി റാസ ഉള്‍പ്പെടെ പേരറിയുന്ന 180 പേര്‍ക്കെതിരെയും പേരറിയാത്ത 2500 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അക്രമങ്ങളില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.വിശ്വാസത്തിന്റെ …

‘ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ഫേസ് ബുക്കില്‍ ലൈക്കിട്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവരേ, നിങ്ങള്‍ അറിയാനാണ് ‘; ജാഗ്രത വേണമെന്ന് പൊലീസ്

തിരുവനന്തപുരം: എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളിലും വിഡിയോകളിലും ജാഗ്രത വേണമെന്ന് കേരള പൊലീസ്. ഭര്‍ത്താവ് ഉപേക്ഷിച്ച വീട്ടമ്മയ്ക്കും, കൈ കാലില്ലാത്ത കുട്ടി വരച്ച ചിത്രത്തിനും ലൈക്കും കമന്റും കൊണ്ട് നിറയ്ക്കുന്ന പ്രിയപ്പെട്ടവര്‍ അറിയാനാണ്. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇക്കാലത്ത് സോഷ്യല്‍ മീഡിയകളിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തുന്നതില്‍ ഭൂരിഭാഗവും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പുകളും വ്യാപകമാകുകയാണ്. അതിനാല്‍ തന്നെ കരുതിയിരിക്കണമെന്നാണ് പൊലീസ് പറയുന്നത്. നിങ്ങളുടെ പ്രതികരണം വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്തിയതിന് ശേഷം …