മംഗളൂരു: പഞ്ചായത്ത് ഓഫീസിലെ ഉപകരണങ്ങള്‍ കടത്തിയ സംഭവത്തില്‍ വൈസ് പ്രസിഡന്റിനെതിരെ പൊലീസ് മോഷണകുറ്റും ചുമത്തി. കഡബ താലൂക്കിലെ കൊല്ലമൊഗ്രു ഗ്രാമപഞ്ചായത്തിലാണ് മോഷണം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവ് ചന്തലിനെതിരെയാണ് സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്തത്. പഞ്ചായത്ത് വികസന ഓഫീസര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിയെടുത്തത്. പഞ്ചായത്തിലെ സിസിടിവി സംവിധാനങ്ങളും ശബ്ദ ഉപകരണങ്ങളും ചില ആളുകള്‍ ദുരുപയോഗം ചെയ്‌തെന്ന് നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. പഞ്ചായത്ത് വികസന ഓഫീസര്‍ ചിന്നപ്പ നായിക് ഉടന്‍ മറുപടി നല്‍കണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ട് പഞ്ചായത്ത് ഉപരോധം നടത്തിയിരുന്നു. തുടര്‍ന്ന് പിഡിഒ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
