ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ (സാത്താന്റെ വചനങ്ങള്‍) നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.
1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ‘ദ സാത്താനിക് വേഴ്‌സസ്’ന്റെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിജ്ഞാപനം ഹാജരാക്കാതിരിക്കുകയും തുടര്‍ന്നു അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന നിഗമനത്തില്‍ കോടതി കേസ് അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ സാത്താന്റെ വചനങ്ങളെ ദൈവനിന്ദയായി കണ്ടതിനെ തുടര്‍ന്നു ബുക്കര്‍ സമ്മാന ജേതാവ് സല്‍മാന്‍ റുഷ്ദിയുടെ ദ സാത്താനിക് വേഴ്‌സസ് എന്ന കൃതി 1988ല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പുസ്തകത്തിന്റെ ഇറക്കുമതി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന സംശയത്തിലായിരുന്നു നിരോധനം.
